5 താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് ലഖ്നൗ, രാഹുലിനെ ഒഴിവാക്കും, പൂരന് 18 കോടി

Newsroom

2025 ഐപിഎൽ സീസണിൽ 5 പ്രധാന കളിക്കാരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) നിലനിർത്തും. നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ്, അൺക്യാപ്പ്ഡ് താരങ്ങളായ ആയുഷ് ബഡോണി, മൊഹ്‌സിൻ ഖാൻ എന്നിവരെ ആണ് ക്ലബ് നിലനിർത്തുക.

Nicholaspooran

ക്യാപ്റ്റൻ ആയ കെ എൽ രാഹുലിനെ നിലനിർത്തണ്ട എന്നാണ് ക്ലബിന്റെ തീരുമാനം. പൂരനെ നിലനിർത്താൻ ആയി 18 കോടി ലഖ്നൗ ചിലവാക്കും. 2023-ൽ 16 കോടി രൂപയ്ക്ക് ആയിരുന്നു പൂരനെ ലഖ്നൗ സ്വന്തമാക്കിയത്.

മായങ്കും മൊഹ്‌സിനും ബിഷ്ണോയിയും കഴിഞ്ഞ സീസണിൽ ലഖ്നൗവിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ അഞ്ച് പേരെ നിലനിർത്താാനായി 51 കോടി രൂപ ഇവരാകെ ചിലവഴിക്കും.