ഇന്ത്യ ഇപ്പോഴും ലോകകപ്പിൽ പാകിസ്താനോട് എറ്റ പരാജയത്തിൽ നിന്ന് കരകയറിയിട്ടില്ല എന്ന് മുൻ പാകിസ്താൻ താരം റഷീദ് ലത്തീഫ്. അടുത്ത ലോകകപ്പ് ഇപ്പോൾ ഇന്ത്യയുടെ മനസ്സിലുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അവർ ഒരോ സീരീസ് ആയാണ് കളിയെ സമീപിക്കുന്നത്. റഷീദ് ലത്തീഫ് പറയുന്നു. പാക്കിസ്ഥാനെതിരായ തോൽവി ഇന്ത്യൻ ടീമിന് വലിയ നാശനഷ്ടമുണ്ടാക്കി എന്ന് ഞാൻ കരുതുന്നു. ഇപ്പോഴും ഇന്ത്യ അതിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് എന്ന് ലത്തീഫ് പറഞ്ഞു.
“നിങ്ങൾക്ക് എത്ര സീരീസുകൾ വേണമെങ്കിലും കളിക്കാം, പക്ഷെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമും ബോർഡും മാനേജ്‌മെന്റും കാര്യമായ ശ്രദ്ധ ചെലുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ഏഷ്യാ കപ്പ് നേടാൻ ആഗ്രഹിക്കുന്നു, എല്ലാ കളിക്കാരും ഇന്ത്യയ്‌ക്കായി ലഭ്യമാണെങ്കിൽ, ഇന്ത്യ ഫേവറിറ്റ്സ് ആയിരിക്കും.” അദ്ദേഹം പറഞ്ഞു
“യുഎഇയിലെ സാഹചര്യങ്ങൾ ഇന്ത്യക്ക് അനുയോജ്യമാണ്. കഴിഞ്ഞ 20 വർഷമായി ഇരു ടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യ ആധിപത്യം പുലർത്തിയിരുന്നു, എന്നാൽ അവസാന മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ചു.” ലത്തീഫ് ഓർമ്മിപ്പിച്ചു.
റഷീദ് ലതീഫ് ഇന്ത്യ പാകിസ്താൻ മത്സരങ്ങളെ കുറിച്ച്
Story Highlight: Loss Against Pakistan Caused A Lot of Damage To India