ലോകടെല്ലി യുവന്റസ് മിഡ്ഫീൽഡിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

യുവന്റസിന്റെ മിഡ്ഫീൽഡിൽ മറ്റൊരു യുവ താരം കൂടെ എത്തി. 23കാരനായ ലോകടെല്ലിയുടെ ട്രാൻസ്ഫർ യുവന്റസ് പൂർത്തിയാക്കി. സാസ്സുവോലോയിൽ നിന്ന് ആണ് താരം യുവന്റസിൽ ചേർന്നത്. യൂറോ കപ്പിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താരം ലോകടെല്ലി ഇറ്റലിയുടെ യൂറോ കിരീടത്തിൽ വലിയ പങ്കുവച്ചിരുന്നു. സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാനും താരത്തിനായിരുന്നു. അറ്റലാന്റയുടെ അക്കാദമിയിലൂടെ വളർന്നു വന്ന ലൊകടെല്ലി എ സി മിലാനിലൂടെ ആയിരുന്നു അരങ്ങേറ്റം നടത്തിയത്.

പിന്നീട് സസുവോളയിൽ എത്തിയ താരം അവസാന രണ്ടു വർഷമായി അവിടെ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. സീരി എയിൽ ഇതുവരെ 144 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം എട്ടു ഗോളുകളും 11 അസിസ്റ്റും താരം നേടിയിട്ടുണ്ട്. ലോകടെല്ലിയെ 35 മില്യണോളം നൽകിയാണ് സസുവോളോയിൽ നിന്ന് യുവന്റസ് സ്വന്തമാക്കിയത്. താരം ക്ലബിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. അടുത്ത ആഴ്ച സീരി എയിലെ ആദ്യ മത്സരത്തിൽ ലോകടെല്ലി യുവന്റസിനായി അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.