ഗോളടിച്ചത് കുറഞ്ഞു പോയി എന്ന സങ്കടവുമായി എഫ് സി ഗോവയുടെ പരിശീലകൻ

Newsroom

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ് സി ഗോവ മൂന്നു ഗോളുകളാണ് അടിച്ചത്. 3-1ന്റെ വിജയവും സ്വന്തമാക്കി. പക്ഷെ എന്നിട്ടും എഫ് സി ഗോവ പരിശീലകൻ ലൊബേറയ്ക്ക് സങ്കടമാണ്. തങ്ങൾ ഗോളടിച്ചത് കുറഞ്ഞു പോയി എന്നാണ് ലൊബേര പറയുന്നത്. നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. അത് വെച്ച് ഇനിയും ഗോളുകൾ നേടാമായിരുന്നു. അവസരങ്ങൾ മുതലാക്കി കൂടുതൽ ഗോൾ അടിക്കാത്തതെ കേരളത്തിൽ നിന്ന് മടങ്ങുമ്പോഴുള്ള വിഷമം ആയുള്ളൂ എന്നും ലൊബേര പറഞ്ഞു.

ലീഗിൽ ഒന്നാമത് ഇരിക്കെ ഇന്റർ നാഷണൽ ബ്രേക്ക് വന്നത് സന്തോഷകരമാണെന്ന് ലൊബേര പറഞ്ഞു‌. കളിക്കാർക്ക് സമാധാനത്തിൽ വിശ്രമിക്കാൻ ആകുൻ ഇതുകൊണ്ട് എന്ന് ലൊബേര പറഞ്ഞു. ഇന്നലെ ക്ലീൻ ഷീറ്റ് നേടാൻ കഴിയാത്തത് ഒരു കുറവാണെന്നും ലൊബേര പറഞ്ഞു. കോറോയുടെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ ഇന്നലെ ഗോവ 3-1ന് തോൽപ്പിച്ചത്.

ലീഗിൽ ഇതുവരെ ഏഴു മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ ഗോവ അടിച്ചിട്ടുണ്ട്.