ലിവർപൂളിന്റെ ഫാബിഞ്ഞോയും സൗദിയിലേക്ക്!! ഇത്തിഹാദിൽ നിന്ന് വൻ ഓഫർ

Newsroom

ലിവർപൂളിന്റെ ഒരു മധ്യനിര താരം കൂടെ സൗദിയിലേക്ക്. ഹെൻഡേഴ്സണെ അൽ ഇത്തിഫാഖ് സ്വന്തമാക്കുന്നതിന് അടുത്ത് നിൽക്കെ ഇപ്പോൾ മറ്റൊരു മിഡ്ഫീൽഡറായ ഫാബിഞ്ഞോക്ക് വേണ്ടിയും ഒരു സൗദി ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്. അൽ ഇത്തിഹാദ് ആണ് ഫാബിഞ്ഞോയെ വാങ്ങാനായി വലിയ ഓഫറുമായി ലിവർപൂളിനെ സമീപിക്കാൻ ഒരുങ്ങുന്നത്.

Picsart 23 07 14 10 41 26 312

29 കാരനായ ബ്രസീലിയൻ ഇന്റർനാഷണലിനായുള്ള സൗദി പ്രോ ലീഗ് ക്ലബ്ബിന്റെ ബിഡ് 40 മില്യൺ പൗണ്ട് ആയിരിക്കും. ഫാബിനോയും സൗദിയിലേക്ക് പോകാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാൽ ഒരു പകരക്കാരനെ പെട്ടെന്ന് സൈൻ ചെയ്താൽ മാത്രമെ ലിവർപൂൾ ഫാബിനോയെ ക്ലബ് വിടാൻ അനുവദിക്കുകയുള്ളൂ‌. ഈ സീസണിൽ നാബി കെറ്റ, മിൽനർ, ആർതർ മെലോ എന്നിവർ ഇതിനകം ലിവർപൂൾ മധ്യനിര വിട്ടിട്ടുണ്ട്. ഹെൻഡേഴ്സൺ, ഫാബിനോ എന്നിവർ കൂടെ ക്ലബ് വിട്ടാൽ ലിവർപൂൾ മധ്യനിര തീർത്തും പുതിയ ലുക്കിൽ ആകും.

2018 മുതൽ ഫാബിഞ്ഞോ ലിവർപൂൾ ടീമിന്റെ പ്രധാന ഭാഗമാണ്. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും അടക്കം 7 കിരീടങ്ങൾ താരം ലിവർപൂളിനൊപ്പം നേടിയിട്ടുണ്ട്.