21ആം ലീഗ് കിരീടം വേണം, ലിവർപൂൾ ട്രാൻസ്ഫർ വിൻഡോ ഭരിക്കുന്നു

Newsroom

Picsart 25 07 17 13 54 10 822
Download the Fanport app now!
Appstore Badge
Google Play Badge 1


കഴിഞ്ഞ സീസണിൽ 20-ാം ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ് നേട്ടത്തിനൊപ് എത്തിയ ലിവർപൂൾ വിശ്രമിക്കാൻ ഒരുക്കമല്ല. പകരം, 21ആം കിരീടവും ഒപ്പം യൂറോപ്പ്യൻ കിരീടവും നേടുക എന്ന ആഗ്രഹത്തോടെ അവർ ആർനോ സ്ലോട്ടിനായൊ ഒരു വലിയ ടീമിനെ ഒരുക്കുകയാണ്. അവർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തുന്ന നീക്കങ്ങൾ അത് വ്യക്തമാക്കുന്നു.

Picsart 25 07 17 13 54 34 358

താരങ്ങളെ വിൽക്കാൻ അറിയാം;


വിൽക്കുന്നതിലും വാങ്ങുന്നതിലും വ്യക്തത ഉള്ള രീതിയിലാണ് ലിവർപൂൾ നീങ്ങുന്നത്. നാറ്റ് ഫിലിപ്സിനെ ന്യായമായ തുകയ്ക്ക് ഒഴിവാക്കിയ ലിവർപൂൾ, ഫ്രീ ഏജന്റായി പോകേണ്ടിയിരുന്ന ട്രെന്റ് അലക്സാണ്ടർ-ആർനോൾഡിന് പോലും 10 മില്യൺ റയലിൽ നിന്ന് വാങ്ങിയെടുത്തു.

ബാക്കപ്പ് ഗോൾകീപ്പർ കയോംഹിൻ കെല്ലെഹെറുടെ കൂടുമാറ്റം ടീം സ്പേസ് ഒഴിയാൻ സഹായിക്കുകയും ക്ലബ്ബിന്റെ ട്രാൻസ്ഫർ ഫണ്ടിലേക്ക് നല്ലൊരു തുക കൂട്ടിച്ചേർക്കുകയും ചെയ്തു.


ഒരുപക്ഷേ ഏറ്റവും വലിയ അപ്രതീക്ഷിത നീക്കം യുവ പ്രതിരോധനിരക്കാരൻ ജാരെൽ ക്വാൻസാഹിന്റെ വിൽപ്പനയായിരുന്നു. 40 ദശലക്ഷം യൂറോയുടെ ഓഫർ വന്നപ്പോൾ അത് നിരസിക്കാതെ ലിവർപൂൾ ആ അവസരം ഉപയോഗിച്ചു. അവരുടെ നീക്കങ്ങൾ അവിടെ അവസാനിക്കുന്നില്ല. യുവ മിഡ്ഫീൽഡർ ഹാർവി എലിയട്ടിനു വേണ്ടി 70 ദശലക്ഷം യൂറോയാണ് ലിവർപൂൾ ആവശ്യപ്പെടുന്നത്. അതേസമയം, ഡാർവിൻ നൂനെസിനും ലൂയിസ് ഡിയാസിനും 100 ദശലക്ഷം യൂറോ വിലയിട്ടിരിക്കുന്നു. ഈ ഇടപാടുകൾ നടന്നാൽ അവർക്ക് ഈ ട്രാൻസ്ഫർ വിൻഡോ പൂർണ്ണ വിജയമായി എന്ന് പറയാൻ ആകും.

Picsart 25 07 17 13 54 23 085


ലിവർപൂളിന്റെ വൻ സൈനിംഗുകൾ;


വിൽപനയിൽ ലിവർപൂൾ മികച്ചുനിൽക്കുന്നതുപോലെ, പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിലും അവർ ഒരുപടി മുന്നിലാണ്. ടീമിലെ പ്രധാന സ്ഥാനങ്ങളിൽ മികച്ച കളിക്കാരെ പകരം കൊണ്ടുവരാൻ അവർ സമയം കളഞ്ഞില്ല. ജെറമി ഫ്രിംപോങ്ങിന്റെ വരവോടെ റൈറ്റ് ബാക്കിൽ മികച്ച അറ്റാക്കിംഗ് പ്രതിരോധനിരക്കാരനെ ലഭിച്ചു. കൂടാതെ യുവത്വവും ഊർജ്ജസ്വലതയും കൊണ്ടുവരാൻ മിലോസ് കെർക്കേസിനെയും ടീമിലെത്തിച്ചു.

എന്നാൽ ഇതുവരെ നടന്നതിൽ ഏറ്റവും ശ്രദ്ധേയമായ നീക്കം ഫ്ലോറിയൻ വിർട്സിനെ ടീമിലെത്തിച്ചതാണ്. 115 ദശലക്ഷം യൂറോയ്ക്ക് ടീമിന്റെ ഭാഗമായ ഈ ജർമ്മൻ പ്ലേമേക്കർ, ലിവർപൂളിന് ആഭ്യന്തര ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാനുള്ള താല്പര്യത്തിന്റെ വ്യക്തമായ സൂചന നൽകുന്നു.


ലിവർപൂൾ ഇപ്പോഴും ശ്രമങ്ങൾ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രീമിയർ ലീഗിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ന്യൂകാസിലിന്റെ അലക്സാണ്ടർ ഇസാക്കിനായി 138 ദശലക്ഷം യൂറോയുടെ ബിഡ് സമർപ്പിച്ചു. ഹ്യൂഗോ എകിറ്റിക്കെയെയും അവർ ലക്ഷ്യമിടുന്നു, അതിനായി 85 ദശലക്ഷം യൂറോയുടെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. ഈ രണ്ടിൽ ഒരു സ്ട്രൈക്കർ ടീമിൽ എത്തും എന്ന് ഏതാണ്ട് ഉറപ്പാണ്. ഇവയെല്ലാം വെറും ഡെപ്ത് ബിൾഡ് ചെയ്യാനുള്ള സൈനിംഗുകൾ മാത്രമല്ല, അടുത്ത കിരീടധാരണത്തിനുള്ള ആയുധങ്ങളാണ്.

ഇനിയും ഒന്നര മാസം ട്രാൻസ്ഫർ വിൻഡോയിൽ ബാക്കിയിരിക്കെ ലിവർപൂൾ ഇനിയും എന്തൊക്കെ നീക്കങ്ങൾ നടത്തും എന്ന് കണ്ട് തന്നെ അറിയണം.

Player Name Type Fee (€M) Status
Nat Phillips Outgoing 4
Trent Alexander-Arnold Outgoing 10
Caoimhin Kelleher Outgoing 21
Jarell Quansah Outgoing 40
Harvey Elliott Outgoing 70 (demanded)
Darwin Núñez Outgoing 100 (demanded)
Luis Díaz Outgoing 100 (demanded)
Jeremie Frimpong Incoming 34
Milos Kerkez Incoming 45
Florian Wirtz Incoming 115
Alexander Isak Incoming 138 (bid)
Hugo Ekitike Incoming 85 (bid)

Total Sales So Far: €345 million
Total Spending So Far: €194 million
fanport.in