മോഹൻ ബഗാനു വേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ലിസ്റ്റൺ കൊളാസോയെ ഒഡീഷ എഫ് സി സ്വന്തമാക്കുന്നു. ലിസ്റ്റണെ സ്വന്തമാക്കുന്നതിന് വളരെ അടുത്താണ് ഒഡീഷ എന്ന് 90ndstoppage റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റണെ ക്ലബ് വിടാൻ മോഹൻ ബഗാനും അനുവദിച്ചേക്കും. ഇപ്പോൾ 2027വരെയുള്ള കരാർ ലിസ്റ്റണ് മോഹൻ ബഗാനിൽ ഉണ്ട്. താരം ഇപ്പോൾ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പ് കളിക്കുകയാണ്. ഇന്നലെ അവർക്കായി ഗോൾ നേടുകയും ചെയ്തിരുന്നു.
രണ്ടു സീസൺ മുമ്പ് ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എ ടി കെയിൽ എത്തിയത്. ഐ എസ് എല്ലിൽ ബഗാനൊപ്പം ഉള്ള ആദ്യ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകളും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അധികം ഗോളുകൾ നേടാൻ താരത്തിനായില്ല. ഐ എസ് എല്ലിൽ ആകെ ഒരു ഗോളെ നേടിയിരുന്നുള്ളൂ. ഒപ്പം നാല് അസിസ്റ്റും താരം സംഭാവന ചെയ്തു.
ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര താരമാണ് ലിസ്റ്റൺ. എഫ് സി ഗോവയിലൂടെ ആയിരുന്നു ആദ്യം ലിസ്റ്റൺ ദേശീയ ഫുട്ബോളിൽ എത്തുന്നത്. ഐ എസ് എല്ലിൽ ആകെ 77 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റും താരത്തിന്റെ പേരിൽ ഉണ്ട്.