വാണ്ടറേര്‍സില്‍ മിന്നല്‍ ഭീഷണി, കളി തടസ്സപ്പെട്ടു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോഹാന്നസ്ബര്‍ഗിലെ വാണ്ടറേര്‍സ് സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് ഭീഷണിയായി മിന്നല്‍. മത്സരം 34.2 ഓവറില്‍ എത്തിനില്‍ക്കെയാണ് മുന്‍ കരുതലെന്ന് രീതിയില്‍ മത്സരം അമ്പയര്‍മാര്‍ നിര്‍ത്തിവെച്ചത്. 34.2 ഓവറില്‍ ഇന്ത്യ 200/2 എന്ന നിലയിലാണ്. 107 റണ്‍സ് നേടി ശിഖര്‍ ധവാനും 5 റണ്‍സ് നേടി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

5 റണ്‍സ് നേടി രോഹിത് ശര്‍മ്മയും 75 റണ്‍സുമായി വിരാട് കോഹ്‍ലിയുമാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. റബാഡ, ക്രിസ് മോറിസ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial