വമ്പൻ ജയവുമായി ബയേർ ലെവർകുസൻ തുടങ്ങി

Wasim Akram

ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ ഡച്ച് ടീമായ ഫെയനൂദിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു സാബി അലോൺസോയുടെ ബയേർ ലെവർകുസൻ. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് മുന്നിൽ എത്തിയ ജർമ്മൻ ടീം അപ്പോൾ തന്നെ എതിരാളുകളുടെ മൈതാനത്ത് കളിക്ക് തീരുമാനം ആക്കിയിരുന്നു. ജർമ്മൻ ചാമ്പ്യൻമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ആൻട്രിച്ചിന്റെ പാസിൽ നിന്നു തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഫ്ലോറിയാൻ വിറിറ്റ്സ് ആണ് ലെവർകുസനു ആദ്യ ഗോൾ നേടി നൽകിയത്.

ബയേർ ലെവർകുസൻ

തുടർന്ന് 30 മത്തെ മിനിറ്റിൽ അലക്‌സ് ഗ്രിമാൾഡോ ജർമ്മൻ ടീമിന്റെ മുൻതൂക്കം ഇരട്ടിയാക്കി. തുടർന്ന് 36 മത്തെ മിനിറ്റിൽ വിക്ടർ ബോണിഫേസിന്റെ അവിസ്മരണീയ പാസിൽ നിന്നു ഫിറിമിപോങ് നൽകിയ പാസിൽ നിന്നു വിറിറ്റ്സ് മത്സരത്തിൽ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. 44 മത്തെ മിനിറ്റിൽ ഗോൾ തടയാനുള്ള ടിമോന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ ലെവർകുസൻ ആദ്യ പകുതിയിൽ തന്നെ ജയം പൂർത്തിയാക്കി. അതേസമയം മറ്റൊരു മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രാഡിനെ ബെൻഫിക്ക ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു.