റഫറിക്ക് വേണ്ടത് നെയ്മറിന്റെ ഓട്ടോഗ്രാഫ്, രൂക്ഷ വിമർശനവുമായി ലെയ്പ്സിഗ് പരിശീലകൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ റഫറിയിംഗിനെ കുറിച്ച് രൂക്ഷവിമർശനം നടത്തി ആർബി ലെയ്പ്സിഗ് പരിശീലകൻ ജെസ്സെ മാർഷ്. ഇന്നലെ പിഎസ്ജിക്കെതിരായ മത്സരത്തിലെ
റഫറിക്ക് വേണ്ടത് നെയ്മറിന്റെ ഓട്ടോഗ്രാഫ് ആണെന്ന് തോന്നുന്നു എന്നാണ് മാർഷ് പറഞ്ഞത്. പിഎസ്ജി സൂപ്പർ താരങ്ങൾക്ക് കൂടുതൽ പരിഗണന മത്സരത്തിൽ ഉടനീളം റഫറി കാണിച്ചെന്നാണ് ലെയ്പ്സിഗ് പരിശീലകന്റെ ആരോപണം.

സ്വീഡിഷ് റഫറിയായ ആൻഡ്രെസ് എക്ബെർഗ് മാർഷിന് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. നെയ്മറും എംബപ്പെയും അടക്കമുള്ള സൂപ്പർ താരനിരക്ക് അനുകൂലമായി റഫറിയിംഗും ലെയ്പ്സിഗ് താരങ്ങളോട് പക്ഷപാതപരവുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർ താരനിര കളത്തിൽ ഉണ്ടെങ്കിലും ഫുട്ബോളിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്നാണ് മാർഷിന്റെ പക്ഷം. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച പി.എസ്.ജിയെ പിന്നീട് ഗോൾ തിരിച്ചടിച്ചു ആണ് ലൈപ്സിഗ് സമനിലയിൽ പിടിച്ചത്.