മാഞ്ചസ്റ്റർ യുണൈറ്റഡ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്രാൻസ്ഫറിന് ഒരുങ്ങുകയാണ്. സ്റ്റോക്ക് സിറ്റിയുടെ 35കാരനായ ഗോൾ കീപ്പർ ലീ ഗ്രാന്റിനെയാണ് മാഞ്ചസ്റ്റർ ടീമിലേക്ക് എത്തിക്കാൻ പോകുന്നത്. ഡി ഹിയക്കും റൊമേരോയ്ക്കും പിറകിൽ മൂന്നാം ഗോൾകീപ്പറായാണ് ഗ്രാന്റിനെ പരിഗണിക്കുന്നത്. യുവ ഗോൾ കീപ്പർ ജോൽ പെരേരയെ ലോണിൽ അയക്കാൻ വേണ്ടിയാണ് പകരം മൂന്നാം ഗോൾ കീപ്പറെ എത്തിക്കുന്നത്.
സ്റ്റോക്ക് സിറ്റിയിൽ ബട്ലാന്റിന് പിറകിൽ രണ്ടാം കീപ്പറായിരുന്നു ലീ ഗ്രാന്റ്. 2016-17 സീസണിൽ ബറ്റ്ലാന്റിന്റെ അഭാവത്തിൽ ലീ ഗ്രാന്റ് നടത്തിയ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് ലീ ഗ്രാന്റിന്റെ പ്രകടനമായിരുന്നു സ്റ്റോക്കിനെ റിലഗേറ്റ് ചെയ്യാതെ ലീഗിൽ നിർത്തിയത്. ഈ കഴിഞ്ഞ സീസണിൽ ഗ്രാന്റിന് അധികം അവസരങ്ങൾ ലീഗിൽ ലഭിച്ചിരുന്നില്ല. ഒരു വർഷം കൂടെ സ്റ്റോക്കുമായി കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ വിടാൻ സ്റ്റോക്കും ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial