ഈ ടൂര്‍ണ്ണമെന്റിലുടനീളം കണ്ടത് പോലെ ലോറ വോള്‍വാര്‍ഡടും സൂനേ ലൂസും ഫോം കണ്ടത്തെിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ്.
ലിസെല്ലേ ലീ – ലോറ സഖ്യം 88 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 36 റൺസ് നേടിയ ലീ മടങ്ങുകയും 15 റൺസ് നേടിയ ലാറ ഗുഡോളിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 118/2 എന്ന നിലയിലായിരുന്നു.
അവിടെ നിന്ന് 91 റൺസ് കൂട്ടുകെട്ട് നേടി ലോറ – സൂനേ ലൂസ് സഖ്യം ദക്ഷിണാഫ്രിക്കയെ തിരിച്ച് ട്രാക്കിലാക്കുകയായിരുന്നു. എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഇരു താരങ്ങളെയും ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തടുത്ത ഓവറുകളിൽ നഷ്ടമാകുകയായിരുന്നു.
ലോറ 90 റൺസ് നേടി പുറത്തായപ്പോള്‍ ലൂസ് 52 രൺസാണ് നേടിയത്. മിഗ്നൺ ഡു പ്രീസ്(14), മാരിസാന്നേ കാപ്പ്(30*), ച്ലോ ട്രയൺ(17*) എന്നിവർ ചേർന്ന് ആണ് ടീമിന്റെ സ്കോർ 271 റൺസിലേക്ക് എത്തിച്ചത്. 25 പന്തിൽ 43 റൺസാണ് ആറാം വിക്കറ്റിൽ കാപ്പ് – ട്രയൺ കൂട്ടുകെട്ട് നേടിയത്.