ലക്ഷ്യ സെൻ ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

Newsroom

Resizedimage 2026 01 22 11 38 05 1


ജക്കാർത്തയിലെ ഇസ്തോറ സെനായനിൽ നടന്ന ദായ്ഹാത്സു ഇൻഡോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിൽ ആതിഥേയ താരം ജേസൺ ഗുണവാനെ പരാജയപ്പെടുത്തി ഇന്ത്യയുടെ മുൻനിര താരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലോക പന്ത്രണ്ടാം നമ്പർ താരമായ ലക്ഷ്യയുടെ വിജയം. സ്കോർ: 21-10, 21-11. പ്രീക്വാർട്ടറിൽ വാങ് സു വെയ്‌ക്കെതിരെ നേടിയ കഠിനമായ വിജയത്തിന് പിന്നാലെ എത്തിയ ഈ തകർപ്പൻ പ്രകടനം ലക്ഷ്യയുടെ മികച്ച ഫോമിനെയാണ് സൂചിപ്പിക്കുന്നത്.