കേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് വീണ്ടും കടത്തനാട് രാജയെ പരാജയപ്പെടുത്തി

Newsroom

Img 20220119 205814

കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് കടത്തനാട് രാജയെ പരാജയപ്പെടുത്തി. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ട്രാവങ്കൂർ റോയൽസിന്റെ വിജയം. ഇന്ന് സരിത എം, അശ്വതി, വിജയലക്ഷ്മി, വെമ്പരസി, മിന്നോല്യ എന്നിവർ ആണ് ഇന്ന് ഗോളുകൾ നേടിയത്. കഴിഞ്ഞ തവണ ഇരുവരും ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത ആറു ഗോളുകൾക്ക് ട്രാവങ്കൂർ റോയൽ വിജയിച്ചിരുന്നു. ട്രാവങ്കൂർ റോയൽസിന്റെ ലീഗിലെ അഞ്ചാം വിജയമാണിത്.