പൂനെ സിറ്റിയുടെ മലയാളി താരമായ ആഷിക് കുരുണിയൻ ക്ലബ് വിട്ടേക്കും. കഴിഞ്ഞ സീസണിൽ താരത്തിന് ശമ്പളം പോലും കൊടുക്കാത്തത് വിവാദമായിരുന്നു. അവസാനം എ ഐ എഫ് എഫിന് പരാതി നൽകിയ ശേഷമാണ് ആഷികിന്റെ ആ പ്രശ്നത്തിന് പരിഹാരമായത്. പൂനെ സിറ്റിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആഷികിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.
പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരം പിന്നീട് അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. അവസാന കുറച്ച് സീസണുകളിലായി പൂനെ സിറ്റിയുടെ ഏറ്റവും നല്ല ഇന്ത്യൻ താരമായിരുന്നു ആഷിഖ്. ഇപ്പോൾ ആഷിഖിനു വേണ്ടി ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയാണ് രംഗത്തുള്ളത്. പൂനെ സിറ്റിക്ക് ട്രാൻസ്ഫർ തുക നൽകിയാൽ മാത്രമേ ആഷികിനെ സ്വന്തമാക്കാൻ ബെംഗളൂരുവിന് കഴിയുകയുള്ളൂ.