സൗത്ത് കൊറിയൻ ദേശീയ താരത്തെ സ്വന്തമാക്കാൻ ചെന്നൈ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലെ കന്നി കിരീടം നേടിയ ചെന്നൈ സിറ്റി തങ്ങളുടെ ടീം കൂടുതൽ ശക്തമാക്കുന്നു. പുതിതായി ടീമിലേക്ക് എത്തിക്കുന്നത് ദക്ഷിണ കൊറിയയിൽ നിന്നുള്ള സൂപ്പർ താരത്തെയാണ്. മുൻ ദക്ഷിണ കൊറിയൻ ദേശീയ ടീമംഗമായ ലീ സാങ് ഹോ ആകും ഇന്ത്യയിൽ എത്തുക. ലീ സാങ് ഹോയുമായി ചെന്നൈ അവസാനഘട്ട ചർച്ചയിലാണ്. ഇപ്പോൾ സിയോളിനായാണ് അദ്ദേഹം കളിക്കുന്നത്.

31കാരനായ ലീ സാങ് വിങ്ങറായു ഫോർവേഡായും കളിക്കാൻൻ കഴിവുള്ള താരമാണ്. ദക്ഷിണ കൊറിയക്ക് വേണ്ടി ആകെ ഒരു സീനിയർ മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. കൊറിയയുടെ യൂത്ത് ടീമുകൾക്ക് വേണ്ടി നിരവധി തവണയും ലീ സാങ്ങ് കളിച്ചിട്ടുണ്ട്. മുമ്പ് അൽ ഷാർജ ടീമിനു വേണ്ടിയും ഇദ്ദേഹം ജേഴ്സി അണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം മികച്ച വിദേശ താരങ്ങളെ കൊണ്ടു വന്നതായിരുന്നു ചെന്നൈ സിറ്റിയെ മികച്ച ടീമാക്കി മാറ്റിയത്‌