ഈ ലോകകപ്പിൽ കിരീടം നേടുവാന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും പ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി വിരാട് കോഹ്‍ലി തിരഞ്ഞെടുക്കപ്പെട്ടു. 765 റൺസ് നേടിയാണ് കോഹ്‍ലി തന്റെ സ്വപ്നതുല്യമായ ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. മൂന്ന് ശതകങ്ങള്‍ നേടിയ താരം ഏകദിനത്തിൽ 50 ശതകം തികച്ചതും ഈ ടൂര്‍ണ്ണമെന്റിനിടെയാണ്.
ഇന്ന് ഇന്ത്യന്‍ ബാറ്റിംഗ് അവസരത്തിനൊത്തുയരാത്ത ദിവസത്തിൽ 54 റൺസാണ് വിരാട് കോഹ്‍ലിയുടെ സംഭാവന. ആറ് അര്‍ദ്ധ ശതകങ്ങള്‍ ആണ് വിരാട് ഈ ടൂര്‍ണ്ണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് നേടിയത്. രോഹിത് ശര്‍മ്മ 597 റൺസ് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാം സ്ഥാനത്തെത്തിയ താരം.