ഐ പി എല്ലിലും ഇനി ഓപ്പൺ ചെയ്യും എന്ന് കോഹ്ലി

Newsroom

ഇന്ന് ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി എത്തി വിരാട് കോഹ്ലി നടത്തിയ പ്രകടനം എല്ലാവരെയും തൃപ്തിപ്പെടുത്തിയിരുന്നു. ഓപ്പണറായി എത്തി 80 റൺസുമായി പുറത്താകാതെ നിൽക്കാൻ വിരാട് കോഹ്ലിക്ക് ഇന്നായി. താൻ ഇന്നത്തെ ഒരു കളി കൊണ്ട് ഓപ്പണർ റോൾ അവസാനിപ്പിക്കില്ല എന്ന് കോഹ്ലി പറഞ്ഞു. തുടർന്നും രോഹിതിന് ഒപ്പം കളി ഓപ്പൺ ചെയ്യാൻ ആണ് ഉദ്ദേശം എന്ന് കോഹ്ലി പറഞ്ഞു.

ലോകകപ്പിലും കോഹ്ലി ആകും ഇന്ത്യയുടെ ഓപ്പണർ എന്നദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യക്ക് ഇപ്പോൾ മികച്ച മധ്യനിര ഉണ്ട് എന്നും അതുകൊണ്ട് താനും രോഹിതും ഓപ്പൺ ചെയ്യുന്നതാണ് നല്ലത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. താ‌നോ രോഹിതോ ക്രീസിൽ ഉണ്ട് എങ്കിൽ അത് പിറകെ വരുന്ന താരങ്ങൾക്ക് ആത്മവിശ്വാസം നൽകും എന്നും കോഹ്ലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മാത്രമല്ല ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും താൻ ഓപ്പൺ ചെയ്യും എന്നും കോഹ്ലി പറഞ്ഞു.