വരാനിരിക്കുന്ന ടി20 ലോകകപ്പിലും വിരാട് കോഹ്ലി ഈ ഐപിഎല്ലിലെ ഫോം തുടരണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ ആഗ്രഹിക്കുന്നുവെന്ന് അനിൽ കുംബ്ലെ. ഇന്നലെ 47 പന്തിൽ 92 റൺസ് നേടിയ കോഹ്‌ലി ഈ സീസണിൽ ആകെ 600ൽ അധികം റൺസ് ആണ് ഐ പി എല്ലിൽ നേടിയത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 153.51 സ്‌ട്രൈക്ക് റേറ്റും 70.44 ശരാശരിയുമായി 634 റൺസാണ് ആർസിബി താരത്തിനുള്ളത്.
“അദ്ദേഹം മികച്ച ഫോമിലാണ്. ഐപിഎല്ലിലേക്ക് വരുന്നതിന് അദ്ദേഹത്തിന് അൽപ്പം ഇടവേള ഉണ്ടായിരുന്നു, തുടർന്ന് അദ്ദേഹം മികവ് തേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിങ്ങൾക്ക് അത് കാണാം. 634 റൺസുമായി അദ്ദേഹം ടേബിളിൽ ഒന്നാം സ്ഥാനത്താണ്, അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് യോഗ്യത നേടണമെന്ന് RCB ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.” കുംബ്ലെ പറഞ്ഞു.
“ഇന്ത്യയുടെ ഒപ്പം, ഈ ഫോം ലോകകപ്പിലും അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” കുംബ്ലെ പറഞ്ഞു.