ഇന്നലെ ഇന്ത്യ പാകിസ്താൻ മത്സര ശേഷം വിരാട് കോഹ്ലി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് രണ്ട് ജേഴ്സി സമ്മാനിച്ചിരുന്നു. ഒരു വലിയ പരാജയത്തിനു ശേഷം പരസ്യമായി എതിരാളിയിൽ നിന്ന് ജേഴ്സി സ്വീകരിച്ചതിന് വസീം അക്രം ബാബർ അസമിനെ വിമർശിച്ചു.
“വിരാട് കോഹ്‌ലിയിൽ നിന്ന് ബാബറിന് രണ്ട് ജേഴ്സികൾ ലഭിക്കുന്നത് ഞാൻ കണ്ടു. എല്ലാവരും ഈ ക്ലിപ്പ് വീണ്ടും വീണ്ടും കാണിക്കുന്നു. എന്നാൽ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിങ്ങളുടെ ആരാധകർ വളരെ വേദനിച്ച് നിൽക്കുമ്പോൾ ക്യാപ്റ്റൻ ഇങ്ങനെ അല്ല. ചെയ്യേണ്ടത്. ഇത് ഒരു സ്വകാര്യ കാര്യമായിരിക്കണം, ഇത് ഗ്രൗണ്ടിൽ വെച്ച് ചെയ്യരുത്.” വസീം അക്രം പറഞ്ഞു.
നിങ്ങളുടെ അമ്മാവന്റെ മകനോ വീട്ടിലെ കുട്ടികളോ നിങ്ങളോട് കോഹ്‌ലിയുടെ ഷർട്ട വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഒരു പരാജയത്തിനു ശേഷം പരസ്യമായല്ല ചെയ്യേണ്ടത്. കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിൽ സ്വകാര്യമായാണ് അത് വാങ്ങേണ്ടത്. വസീം അക്രം പറഞ്ഞു.