ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടിങ്ങളില്‍ ഒരേ വര്‍ഷം ശതകം നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി വിരാട് കോഹ്‍ലി. ഇന്ന് പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 257 പന്തില്‍ നിന്ന് നേടിയ 123 റണ്‍സിന്റെ ബലത്തിലാണ് ഈ അപൂര്‍വ്വ നേട്ടം കോഹ്‍ലി സ്വന്തമാക്കിയത്. വിദേശ പിച്ചുകളില്‍ തകരുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കിടയില്‍ ഈ നേട്ടം കോഹ്‍ലി എന്ന ബാറ്റ്സ്മാന്‍ എത്ര മികച്ച ഫോമിലാണെന്നതിന്റെ ഉദാഹരണം തന്നെയാണ്.
Download the Fanport app now!