സീഫെര്‍ടും ത്രിപാഠിയും കൊൽക്കത്തയിലേക്ക്

Sports Correspondent

Rahultripathi

ഐപിഎൽ മിനി ലേലത്തിൽ രാഹുല്‍ ത്രിപാഠിയെയും ടിം സീഫെര്‍ട്ടിനെയും ടീമിലേക്ക് എത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ത്രിപാഠിയെ അടിസ്ഥാന വിലയായ 75 ലക്ഷത്തിന് ടീം സ്വന്തമാക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ടിം സീഫെര്‍ടിനെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തം പാളയത്തിലേക്കെത്തിച്ചു.

ഇത് കൂടാതെ കാര്‍ത്തിക് ത്യാഗിയെയും പ്രശാന്ത് സോളങ്കിയെയും ടീമിലേക്ക് എത്തിച്ച് കൊൽക്കത്ത തങ്ങളുടെ ബൗളിംഗ് കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇരു താരങ്ങളെയും 30 ലക്ഷത്തിനാണ് ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിച്ചത്.