ബൗളിംഗ് ആര്‍സിബിയുടെ പ്രധാന നാല് താരങ്ങളുടെ വിക്കറ്റ് നേടിയ സുനിൽ നരൈന്‍ ബാറ്റിംഗിലും തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ ആര്‍സിബിയെ പരാജയപ്പെടുത്തി ഡല്‍ഹിയുമായി രണ്ടാം ക്വാളിഫയറിനുള്ള അവസരം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
ആര്‍സിബിയെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കത്തിന് ശേഷം ഹര്‍ഷൽ പട്ടേലും ചഹാലും ചേര്‍ന്ന് 11 ഓവറിൽ 79/3 എന്ന നിലയിലേക്ക് കൊല്‍ക്കത്തയെ തള്ളിയിട്ടു.ശുഭ്മന്‍ ഗിൽ(29), വെങ്കിടേഷ് അയ്യര്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷൽ പട്ടേൽ നേടിയത്. ചഹാല്‍ ത്രിപാഠിയെ വിക്കറ്റിന് മുന്നിൽ കുടുക്കി.
ഡാന്‍ ക്രിസ്റ്റ്യനെ ഒരോവറിൽ മൂന്ന് സിക്സുകള്‍ക്ക് പറത്തി സുനിൽ നരൈന്‍ മത്സരം വീണ്ടും കൊല്‍ക്കത്തയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. 31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 18ാം ഓവറിൽ സിറാജ് നരൈനെ പുറത്താക്കുകയായിരുന്നു. 15 പന്തിൽ 26 റൺസ് ആണ് നരൈന്‍ നേടിയത്.
അതേ ഓവറിൽ സിറാജ് ദിനേശ് കാര്‍ത്തിക്കിനെയും(10) വീഴ്ത്തിയതോടെ അവസാന രണ്ടോവറിൽ 12 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് ഗാര്‍ട്ടൺ എറിഞ്ഞ 19ാം ഓവറിൽ 5 റൺസ് മാത്രമാണ് പിറന്നത്. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടി ഷാക്കിബ് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 2 പന്ത് അവശേഷിക്കെയാണ് കൊല്‍ക്കത്ത നാല് വിക്കറ്റ് വിജയം നേടിയത്.