ചന്ദ്രകാന്ത് പണ്ഡിറ്റ് ഐപിഎലിലേക്ക്, കൊല്‍ക്കത്തയുടെ മുഖ്യ കോച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രണ്ടന്‍ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റിനെ കോച്ചായി പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചായി ചുമതലയേറ്റതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചിരിക്കുന്നത്.

മധ്യ പ്രദേശിനെ ഇത്തവണ അവരുടെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് ചന്ദ്രകാന്ത് നയിച്ചിരുന്നു. പണ്ഡിറ്റിന്റെ കോച്ചെന്ന നിലയിലുള്ള ആറാമത്തെ രഞ്ജി കിരീടം ആയിരുന്നു ഇത്.

ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലുമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് കളിച്ചത്. 2003, 2004 വര്‍ഷങ്ങളില്‍ മുംബൈയെയും 2018, 2019 വര്‍ഷങ്ങളിൽ വിദര്‍ഭയെയും തുടര്‍ രഞ്ജി കിരീടങ്ങളിലേക്ക് ചന്ദ്രകാന്ത് പണ്ഡിറ്റ് നയിച്ചിട്ടുണ്ട്.

 

Story Highlights: KKR appoints Chandrakant Pandit as head coach.