ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റ് വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം അവരുടെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ തുടരില്ല. ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിടും എന്നും മറ്റൊരു ഐ എസ് എൽ ക്ലബിലേക്കും നീങ്ങും എന്നും പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഖാലിദ് മറ്റൊരു ഐ എസ് എൽ ക്ലബിന്റെ അസിസ്റ്റന്റ് കോച്ചായും യൂത്ത് ഡെവലപ്മെന്റിന്റെ തലവനായും പ്രവർത്തിക്കാൻ ആണ് സാധ്യത.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ച ഖാലിദിന് ടീമിനെ രക്ഷിക്കാൻ ആയിരുന്നില്ല. നോർത്ത് ഈസ്റ്റിന്റെ ഏറ്റവും മോശം സീസണുകളിൽ ഒന്നായി കഴിഞ്ഞ സീസൺ മാറുന്നതും കാണാൻ ആയി. ഖാലിദിന് പകരം ഒരു വിദേശ പരിശീലകനെ ആകും നോർത്ത് ഈസ്റ്റ് കൊണ്ടുവരിക. കഴിഞ്ഞ സീസണിൽ ഖാലിദ് നോർത്ത് ഈസ്റ്റിന്റെ ചുമതലയേറ്റപ്പോൾ ഐ എസ് എൽ ക്ലബിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഖാലിദ് ജമീൽ മാറിയിരുന്നു.