ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ് സി സെമിഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് ജംഷഡ്പൂർ സെമിഫൈനലിലേക്ക് മുന്നേറിയത്. അവർ സെമിഫൈനലിൽ മോഹൻ ബഗാനെയാകും നേരിടുക.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 29ആം മിനിറ്റിൽ എസെ നേടിയ ഗോളാണ് ജംഷഡ്പൂരിന് വിജയം നൽകിയത്. നോർത്ത് ഈസ്റ്റ് ഏറെ ശ്രമിച്ചു എങ്കിലും അവർക്ക് സമനില ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയുടെ അവസാനം പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാനം മിനിറ്റുകളിൽ നന്നായി കളിച്ച് ഖാലിദ് ജമീലിന്റെ ടീം സെമു ഉറപ്പിച്ചു. ഇഞ്ച്വറി ടൈമിൽ ഹാവി ഹെർണാാണ്ടസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഇന്നലെ ബംഗളൂരു എഫ്സിയും സെമിയിലേക്ക് എത്തിയിരുന്നു