KFA സീസൺ 2: ഡിസംബർ 13 ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടക്കും.

Staff Reporter

ദോഹ: കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 13 വെള്ളി രാവിലെ മുതൽ ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ പ്രബലരായ 16 ടീമുകൾ മാറ്റുരക്കുന്ന ടൂര്ണമെന്റിലേക്കുള്ള ടീം രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്റിൽ നിന്നും മിച്ചം വരുന്ന തുക നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ച് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് അൽ സദ്ദിലെ സുഹൈം ടവറിൽ വെച്ച് ചേർന്ന മീറ്റിങ്ങിൽ വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപികരിച്ചു.