ഫ്രാങ്ക് കെസ്സി ഇനി ബാഴ്‌സലോണ താരം

ഫ്രാങ്ക് കെസ്സി ടീമിൽ എത്തിയതായി ബാഴ്‌സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. താരവുമായി മാസങ്ങൾക്ക് മുൻപേ ടീം കരാർ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു.2026 വരെയാണ് ബാഴ്‌സലോണയും കെസ്സിയും തമ്മിൽ കരാറിൽ എത്തിയിരിക്കുന്നത്.
Picsart 22 07 04 17 25 49 877
ബുധനാഴ്ച ഐവറി കോസ്റ്റ് താരത്തെ ബാഴ്‌സ ആരാധകർക്കും കാണികൾക്കും മുന്നിൽ അവതരിപ്പിക്കും.എസി മിലാനിലെ പ്രകടനം ഒരു സമ്പൂർണ മധ്യനിര താരമായി കെസ്സിയെ കണക്കാക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് ബാഴ്‌സ തങ്ങളുടെ വെബ്സൈറ്റിൽ കുറിച്ചു. പ്രതിരോധത്തിൽ കഠിനാധ്വാനം ചെയ്യുന്നതിന് പുറമെ ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും കേൾക്കപ്പുള്ള താരമാണ് കെസ്സി. ഒരു “കംപ്ലീറ്റ് പാക്കേജ്” എന്നാണ് ബാഴ്‌സ താരത്തെ വിശേഷിപ്പിക്കുന്നത്.

https://twitter.com/FCBarcelona/status/1543922983416336385?t=bHcMGOS0QfjkciUEFP8xog&s=19

അഞ്ഞൂറ് മില്യൺ യൂറോയാണ് കെസ്സിയുടെ റിലീസ് ക്ലോസ്.ഒരിടവേളക്ക് ശേഷം സീരി എ ചാംപ്യന്മാരായ എസി മിലാന് വേണ്ടി താരം പുറത്തെടുത്ത പ്രകടനം ക്യാമ്പ്ന്യൂവിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ക്ലബ്ബും ആരാധകരും.