കേരള യുണൈറ്റഡിന്റെ വനിതാ ടീം അവതരിപ്പിച്ചു

Newsroom

കേരളത്തിന്റെ ക്ലബായ കേരള യുണൈറ്റഡ് അവരുടെ വനിതാ ടീമിനെ അവതരിപ്പിച്ചു. കേരള വനിതാ ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് കേരള യുണൈറ്റഡ് വനിതാ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം. ഡിസംബർ 11ന് ആരംഭിക്കുന്ന കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡ് അവരുടെ പുതിയ യാത്ര തുടങ്ങും. യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്തത് മുതൽ കൂടുതൽ പ്രൊഫഷണൽ ആയി മുന്നേറുന്ന കേരള യുണൈറ്റഡിന്റെ മറ്റൊരു വലിയ ചുവടാണിത്.

Picsart 11 29 06.18.16

Picsart 11 29 06.17.59