ഇന്റര്‍ സ്റ്റേറ്റ് ടി20യ്ക്കായുള്ള കേരളത്തിന്റെ സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചു

Sports Correspondent

ഇന്റര്‍ സ്റ്റേറ്റ് ടി20 മത്സരങ്ങള്‍ക്കായുള്ള കേരളത്തിന്റെ സീനിയര്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. സജനയാണ് ടീം ക്യാപ്റ്റന്‍. മിന്നു മണി വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര, മേഘാലയ, ഹൈദ്രാബാദ് എന്നിവരുമാണ് കേരളത്തിന്റെ മത്സരം.

ഈ ടീമുകളോട് യഥാക്രമം ഏപ്രിൽ 18, 19, 21, 22, 24 തീയ്യതികളിൽ കേരളം മത്സരിക്കും. പുതുച്ചേരിയിലാണ് മത്സരങ്ങളെല്ലാം നടക്കുന്നത്.

കേരള വനിത സീനിയര്‍ ടീം: സജന, മിന്നു മണി, ജിന്‍സി ജോര്‍ജ്ജ്, കീര്‍ത്തി കെ ജെയിംസ്, നിത്യ ലൂര്‍ഥ്, ജിപ്സ വി ജോസഫ്, മൃഥുല വിഎസ്, അഭിന എം, ജയലക്ഷ്മി ദേവ്, സൂര്യ സുകുമാര്‍, ഭൂമിക, അനുശ്രീ അനിൽ കുമാര്‍, ദര്‍ശന മോഹനന്‍, ദൃശ്യ ഐവി, സൗരഭ്യ പി, നജില, ദിവ്യ ഗണേഷ്, സായൂജ്യ കെഎസ്, അക്ഷയ

കോച്ചിംഗ് സ്റ്റാഫ്: രാജഗോപാൽ (മുഖ്യ കോച്ച്), ദീപ്തി (സഹ പരിശീലക), റോസ് മരിയ ഫിലിപ്പ് (ഫിസിയോ), ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് (ട്രെയിനര്‍), നികേത രാമന്‍കുട്ടി(മാനേജര്‍)