പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത് രണ്ട് വൻ ക്ലബുകളെയാണ്. ഓസ്ട്രേലിയൻ ഡിവിഷനിൽ കഴിഞ്ഞ തവണ മൂന്നാമത് എത്തിയ മെൽബൺ സിറ്റിയെയും ലാലിഗയിൽ പലരെയും വിറപ്പിച്ചിട്ടുള്ള ജിറോണയെയും. അതിനു വേണ്ടി 31 അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ 11 പേരും മലയാളികൾ ആണ് എന്ന് അഭിമാനത്തോടെ അല്ലാതെ പറയാൻ കഴിയില്ല. ഗോൾകീപ്പർ മുതൽ മുൻ നിരവരെ മലയാളികളെ മാത്രം അണിനിരത്തി കളിക്കാൻ പാകത്തിൽ 11 മലയാളികൾ.
വേറൊരു ഐ എസ് എൽ ടീമിനും എന്തിന് ഐലീഗ് ക്ലബുകൾക്ക് വരെ അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ് ഇത്. ഈ പതിനൊന്നിൽ ഭൂരിഭാഗവും ഐ എസ് എല്ലിലെ അവസാന സ്ക്വാഡിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഐ എസ് എൽ ഇതിന് മുമ്പ് കളിച്ചവരാണ് ഇവരിൽ ആറു പേരും. സി കെ വിനീത്, അനസ് എടത്തൊടിക, എം പി സ്ക്കീർ, പ്രശാന്ത് മോഹൻ, സഹൽ അബ്ദുൽ സമദ്, അബ്ദുൽ ഹക്കു എന്നിവരാണ് മുമ്പ് ഐ എസ് എല്ലിൽ കളിച്ചിട്ടുള്ളത്.
അഫ്ദാൽ, ജിതിൻ എം എസ് എന്നിവർ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ എത്തിയവരാണ്. കേരളത്തിൽ നിന്ന് വളർന്നു വരുന്ന ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മികച്ച രണ്ടുപേരെ തന്നെയാണ് ഇവരിലൂടെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. സുജിത് എം എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവർ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു എങ്കിലും സീനിയർ സ്ക്വാഡിൽ അവസരം കിട്ടിയിരുന്നില്ല.
ടീമിലെ മലയാളികളെ നോക്കാം
ഗോൾകീപ്പർ സുജിത് എം എസ്,
ഡിഫൻഡേഴ്സ്; അനസ് എടത്തൊടിക, അബ്ദുൽ ഹക്കു, ജിഷ്ണു ബാലകൃഷ്ണൻ
മിഡ്ഫീൽഡ്; എം പി സക്കീർ, സഹൽ അബ്ദുൽ സമദ്, പ്രശാന്ത് മോഹൻ, ഋഷി ദത്ത്,
ഫോർവേഡ്; സി കെ വിനീത്, ജിതിൻ എം എസ്, അഫ്ദാൽ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial