വിദേശ താരങ്ങൾ ഗോവയിൽ നിന്ന് നേരെ അവരുടെ നാട്ടിലേക്ക്, കൊച്ചിയിലേക്ക് വരിക മലയാളി താരങ്ങൾ മാത്രം

ഐ എസ് എൽ സീസണിൽ ഒരുപാട് സന്തോഷം നൽകിയ താരങ്ങൾക്ക് കേരളത്തിൽ ഒരു വലിയ വരവേൽപ്പ് നൽകുക എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയാ ആഗ്രഹമായിരുന്നു. എന്നാൽ കൊച്ചിയിലേക്ക് തിരികെ വരുന്നത് ചുരുക്കം ചില താരങ്ങളും കൊച്ചിങ് സ്റ്റാഫുകളും മാത്രമാകും. വിദേശ താരങ്ങളായ ലൂണ, ആല്വാരോ വാസ്കസ്, ഡിയസ്, ലെസ്കോവിച്, സിപോവിച്, ചെഞ്ചോ എന്നിവർ ഗോവയിൽ നിന്ന് നേരെ അവരുടെ നാട്ടിലേക്ക് പോകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

ഇന്ത്യൻ താരങ്ങളായ ജീക്സൺ, ഹോർമിപാം, ഗിക് എന്നിവർ ഗോവയിലെ ബയോബബിളിൽ നിന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് പോയി. ബാക്കി ഇന്ത്യൻ താരങ്ങൾ ഗോവയിൽ നിന്ന് നേരെ അവരുടെ നാട്ടിലേക്ക് പോകും. മലയാളികളായ കോച്ചിങ് സ്റ്റാഫുളും മലയാളികളായ താരങ്ങളും മാത്രമാകും കൊച്ചിയിലേക്ക് തിരിക്കുക. ബയോ ബബിള ഒരുപാട് കാലം നിക്കേണ്ടി വന്നത് കൊണ്ട് എത്രയും പെട്ടെന്ന് കുടുംബത്തോടൊപ്പം ചേരാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് ഇന്ത്യയിൽ തുടരുന്നുണ്ട്. ഇവാൻ കരാർ ചർച്ചകൾക്കായി കേരളത്തിലേക്ക് വരുമോ എന്നത് തീരുമാനം ആയിട്ടില്ല. ഇവാൻ കൊച്ചിയിലേക്ക് വരികയാണെങ്കിൽ അറിയിക്കുമെന്നും ക്ലബിന്റെ വക്താക്കൾ അറിയിച്ചു.