സീനിയര്‍ വനിത ടി20 ട്രോഫി, കേരളം സെമിയിൽ

Sports Correspondent

സീനിയര്‍ വനിതകളുടെ ടി20 ട്രോഫിയിൽ കേരളത്തിന് സെമി സ്ഥാനം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കേരളം ബറോഡയെയാണ് തോല്പിച്ചത്. സെമി ഫൈനലില്‍ കേരളം ഉത്തരാഖണ്ഡിനെ ആണ് നേരിടുന്നത്. നവംബര്‍ 7ന് ആണ് സെമി ഫൈനൽ മത്സരം.

കേരള 23 11 05 18 30 08 878

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബറോഡയെ 15.5 ഓവറിൽ 75 റൺസിന് പരാജയപ്പെടുത്തിയ കേരളം 12.4 ഓവറിൽ 79 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൈക്കലാക്കിയത്. 28 റൺസ് നേടിയ വൈഷ്ണ എംപിയും 19 റൺസ് നേടിയ സജനയും പുറത്താകാതെ നിന്നാണ് കേരളത്തിന്റെ വിജയം നേടിയത്. 23 റൺസ് നേടിയ ദൃശ്യയാണ് മറ്റൊരു പ്രധാന സ്കോറര്‍.

നേരത്തെ കേരളത്തിനായി ബൗളിംഗിൽ നജ്‍ലയും കീര്‍ത്തി ജെയിംസും 2 വീതം വിക്കറ്റ് നേടിയാണ് ബറോഡയെ 75 റൺസിലൊതുക്കുവാന്‍ സഹായിച്ചത്.മിന്നു മണി, സൂര്യ സുകുമാര്‍, അരുന്ധതി റെഡ്ഢി എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.