ശക്തമായ ലൈനപ്പ് അണിനിരത്തി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്, പൊരുതാൻ തന്നെ തീരുമാനം

Newsroom

ഐ എസ് എൽ സീസണീലെ പന്ത്രണ്ടാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. 17 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. മാച്ച് ഫിറ്റ്നസ് പ്രശ്നം ഉണ്ട് എങ്കിലും ശക്തമായ ടീമിനെ തന്നെയാണ് ഇന്ന് ഇവാൻ അണിനിരത്തിയിരിക്കുന്നത്.
20220130 183613

പരിക്കേറ്റ ജെസലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്നും നിഷു കുമാർ ഇറങ്ങും. ജെസലിന്റെ അഭാവത്തിൽ ഖാബ്ര ആണ് ഇന്നു ടീമിന്റെ ക്യാപ്റ്റൻ. വാസ്കസും ഡിയസും ലൂണയും സഹലും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു.

Kerala Blasters; Gill, Khabra, Leskovic, Hormipam, , Nishu, Jeakson, Putea, Sahal, Luna, Diaz, Vasques