കേരള ബ്ലാസ്റ്റേഴ്സ് ചുവക്കുമോ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ അഭ്യൂഹം തന്നെയാണ് കേൾക്കാൻ കഴിയുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ വിദേശ വ്യവസായി വാങ്ങുന്നു എന്നാണ് സൂചനകൾ. സെർബിയയിൽ നിന്നാണ് പുതിയ ഉടമകൾ. ഈ നീക്കം ഇതിനകം തന്നെ നടന്നു എന്ന് കേരളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി ആണ് പുതിയ ഉടമകളെ കുറിച്ച് ആദ്യം സൂചനകൾ നൽകിയത്.

പുതിയ ഉടമകൾ വന്നതാണ് തന്നെ പുറത്താക്കാൻ കാരണം എന്നായിരുന്നു ഷറ്റോരി പറഞ്ഞത്‌. ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് പ്രധാന ഉടമ ഹൈദരാബാദ് വ്യവസായി ആയ നിമഗദ പ്രസാദ് ആണ്. അദ്ദേഹം തന്റെ ഓഹരികൾ സെർബിയൻ വ്യവസായികൾക്ക് കൈമാറും എന്നാണ് വാർത്തകൾ. സെർബിയൻ ക്ലബായ എഫ് സി റാഡ്നികി നിസ് എന്ന ക്ലബാണ് ഈ നീക്കത്തിന് പിറകിൽ ഉള്ളത്. ഒപ്പം സെർബിയയിലെ വലിയ രാഷ്ട്രീയ നേതാക്കളും ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയൻ ശക്തികൾ ഏറ്റെടുക്കുക ആണെങ്കിൽ അവർ കേരള ബ്ലാസ്റ്റേഴ്സിനെ റീബ്രാൻഡ് ചെയ്തേക്കും. റാഡ്നികിയുടെ ചുവപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മാറേണ്ടി വന്നേക്കും. അത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അംഗീകരിക്കാൻ സാധ്യതയില്ല. ഈ റീ ബ്രാൻഡിംഗ് ഇല്ലായെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാകും ഈ പുതിയ ഉടമകളെ കുറിച്ചുള്ള വാർത്തകൾ.