ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾക്ക് പരാജയ തുടക്കം, കേരള യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി

Newsroom

പ്രീസീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഇന്ന് പനമ്പള്ളി നഗറിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. ബിനോ ജോർജ്ജ് പരിശീലകനായി എത്തിയ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ കേരള യുണൈറ്റഡ് മികച്ച പ്രകടനത്തിലൂടെയാണ് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ബുജൈർ ആണ് കേരള യുണൈറ്റഡിന്റെ ഗോൾ നേടിയത്.
Img 20210820 180818

42ആം മിനുട്ടിൽ കേരള യുണൈറ്റഡ് നടത്തിയ മികച്ച നീക്കത്തിന് ഒടുവിലായിരുന്നു ബുജൈറിന്റെ ഗോൾ. ഗോൾ മുഖത്തിന് വലതു വശത്ത് നിന്ന് ഇത്തിരി പ്രയാസമുള്ള ആങ്കിളിൽ നിന്നായിരുന്നു വുജൈറിന്റെ ഷോട്ട്. അത് തടയാൻ ആൽബിനോക്ക് ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രധാന താരങ്ങളിൽ പലരരും ഉണ്ടായിരുന്നില്ല. രാഹുൽ, സഹൽ എന്നിവരൊന്നും ഇല്ലാതെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഇനി 27ആം തീയതി വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടും.