“ഞങ്ങളുടെ ടീമിലേക്ക് വരൂ കോവിഡ് പോസിറ്റീവ് ആകു എന്ന് പറയാനാകില്ല” കോവിഡ് ട്രാൻസ്ഫർ പ്ലാനിനെ ബാധിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെയും സൈൻ ചെയ്യാതിരിക്കാൻ കാരണം കോവിഡ് സാഹചര്യം ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് അനുയോജ്യമായ താരങ്ങളെ കണ്ടു വെച്ചിരുന്നു. എന്നാൽ കോവിഡ് കേസുകൾ വന്നതോടെ ആ പ്ലാൻ ഉപേക്ഷിച്ചു. സൈൻ ചെയ്താൽ തന്നെ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് കൊണ്ടു വരിക ദുർഘടമായിരുന്നു.

Img 20211118 145900
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ബയോ ബബിളിൽ നിറയെ കോവിഡ് കേസുകൾ ആയിരിക്കെ ഒരു താരത്തോടും ഞങ്ങളുടെ ടീമിലേക്ക് വരൂ കോവിഡ് പോസിറ്റീവ് ആകു എന്ന് തങ്ങൾ പറയാൻ ആകില്ലായിരുന്നു എന്ന് ഇവാൻ നർമ്മത്തോടെ പറഞ്ഞു. ഇനി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ നല്ല താരങ്ങളെ ടീം എത്തിക്കും എന്നും ഈ സീസൺ പൂർത്തിയാക്കാൻ ഉള്ള നല്ല സ്ക്വാഡ് കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നും ഇവാൻ പറഞ്ഞു.