“കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ചർച്ചകൾ നടത്തുന്നുണ്ട്, അടുത്ത സീസൺ കൊച്ചിയിൽ വെച്ച് ആരാധകരെ കാണാം” – ഇവാൻ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഇവാൻ തന്നെ മറുപടി പറഞ്ഞു. ആരും ഭയപ്പെടേണ്ടതില്ല എന്നും താൻ ഈ ക്ലബിനൊപ്പം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ ആരംഭിച്ചു എന്ന സൂചനയും ഇവാൻ നൽകി.

Img 20211222 223952
Credit: Twitter

താൻ കരാർ സംബന്ധിച്ച് ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാം പോസിറ്റീവ് ആണ് ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ ആകും എന്നാണ് പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് മുതൽ അത്ഭുതങ്ങൾ കാണിക്കുന്ന പരിശീലകൻ ആണ് ഇവാൻ. ടീമിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രയത്നത്തിൽ ആണ് അദ്ദേഹം ഇപ്പോൾ.