ആശ്വാസം, കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു

Newsroom

20220114 235342

ഇന്ന് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അറിയിച്ചു. കോവിഡ് കാരണം രണ്ട് ടീമുകളും പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ആണ് ഈ തീരുമാനം.

ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീൽഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങൾ ടീമുകളിൽ ഇല്ലാത്തത് ആണ് ഐ എസ് എല്ലിനെ ഈ തീരുമാനത്തിന് നിർബന്ധിതരാക്കിയത്. ഇന്നലെ എ ടി കെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിരുന്നു. അവസാന 3 ദിവസത്തിൽ അധികമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയിട്ടില്ല. അവസാന മത്സരം മുതൽ ടീം ഐസൊലേഷനിലും ആണ്.