ഐ എസ് എൽ അവസാനിച്ചതിന് പിന്നാലെ ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് ആയി ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നു. ഏപ്രിൽ 15 മുതൽ ഗോവയിൽ ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 20 വരെ നീണ്ടു നിൽക്കും. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്.
മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് എന്നീ ക്ലബുകൾ പങ്കെടുക്കില്ല. ഒഡീഷ പങ്കെടുക്കുന്നത് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഒരോ ടീമും ലീഗ് ഘട്ടത്തിൽ എട്ടു മത്സരങ്ങൾ കളിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം എത്തുന്ന രണ്ട് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. 2000 ജനുവരി 1ന് ശേഷം ജനിച്ചവരെ ഉൾപ്പെടുത്തി ആകും റിസേർവ്സ് സ്ക്വാഡുകൾ. 1999 ജനുവരി 1ന് ശേഷം ജനിച്ച അഞ്ചു പേരെയും ഉൾപ്പെടുത്താൻ ടീമുകൾക്ക് പറ്റും. സന്തോഷ് ട്രോഫി നടക്കുന്നതിനാൽ പല പ്രധാന താരങ്ങൾക്കും റിസേർവ്സ് ലീഗ് നഷ്ടമായേക്കും. ഈ ടൂർണമെന്റ് ബയോ ബബിളിന് അകത്തായിരിക്കില്ല നടക്കുക.