തുടർച്ചയായ മൂന്നാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിൽ കൊപ്പലാശാന്റെ ജംഷഡ്പൂർ എഫ്.സിയെ നേരിടും. ഡേവിഡ് ജെയിംസിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെയും ഡൽഹിയെയും അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ന് ഇറങ്ങുന്നത്. ജെയിംസിന് കീഴിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സിന് മികച്ച പ്രതിരോധം സൃഷ്ടിച്ച് തളക്കാനാവും സ്റ്റീവ് കോപ്പലിന്റെ ശ്രമം.
രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോൾ നേടി മികച്ച ഫോമിലുള്ള ഇയാൻ ഹ്യൂമിനെ മുൻ നിർത്തിയാവും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. മുന്നേറ്റ നിരയിൽ സിഫ്നിയോസിന് പകരം സി.കെ വിനീത് തിരിച്ചെത്താനും സാധ്യതയുണ്ട്. ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്താതിരുന്ന ബെർബെറ്റോവ് ഇന്ന് ടീമിൽ ഇടം നേടുമെന്ന് ഉറപ്പില്ല. ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ കേരളത്തിന് താത്കാലികമായി എങ്കിലും മൂന്നാം സ്ഥാനത്തെത്താനും കഴിയും.
അതെ സമയം സ്വന്തം ഗ്രൗണ്ടിൽ മോശം റെക്കോർഡുമായാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ അവർക്കായിട്ടില്ല. സമനില കൊണ്ട് ലഭിച്ച വെറും 2 പോയിന്റാണ് സ്വന്തം ഗ്രൗണ്ടിൽ അവരുടെ സമ്പാദ്യം.
നേരത്തെ കൊച്ചിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത രഹിത സമനിലയിലാവസാനിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial