“ഹ്യൂമിനോട് കേരള ബ്ലാസ്റ്റേഴ്സ് കാണിച്ചത് ക്രൂരതയെങ്കിൽ ഹ്യൂം കാണിച്ചതും ക്രൂരത തന്നെ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇയാൻ ഹ്യൂമിന്റെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായു കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ. തനിക്ക് പുതിയ കരാർ തരാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം ക്രൂരതയായിരുന്നു എന്ന് മുൻ ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോൾ പൂനെ സിറ്റി താരവുമായ ഇയാൻ ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു. ഹ്യൂമിനോട് കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് ക്രൂരത ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഇയാൻ ഹ്യൂം ചെയ്തതും ക്രൂരത തന്നെയാണെന്ന് വരുൺ പറഞ്ഞു.

“ക്ലബിന്റെ തീരുമാനം ക്രൂരമാണെന്നാണ് ഹ്യൂം പറയുന്നതെങ്കിൽ, തനിക്കു വേണ്ടി ക്ലബ് എന്തു ചെയ്തു എൻ അദ്ദേഹം പറയാഞ്ഞതും ക്രൂരമായിപ്പോയി” വരുൺ പറയുന്നു. വരുൺ ക്ലബിന് പ്രിയപ്പെട്ട താരമായിരുന്നു. പക്ഷെ ഹ്യൂമിന്റെ പരിക്ക് ഭേദമാകാൻ ജനുവരി വരെ എങ്കിലും കാത്തിരിക്കണം. വിദേശ താരങ്ങളുടെ എണ്ണം ഏഴാക്കി കുറച്ച അവസരത്തിൽ ഹ്യൂമിനായി ജനുവരി വരെ കാത്തിരിക്കുക സാധ്യമല്ലായിരുന്നു എന്നും വരുൺ പറഞ്ഞു.

ഹ്യൂമിന് കഴിഞ്ഞ സീസണിൽ പരിക്കേറ്റപ്പോളൊന്നും ക്ലബ് അദ്ദേഹത്തെ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ക്ലബിന്റെ ചിലവിലാണ് നടത്തിയത്. സൂപ്പർ കപ്പിന്റെ സമയത്തും ഹ്യൂം നാട്ടിലായിരുന്നപ്പോഴും ഒക്കെ ഹ്യൂമിന്റെ വ്യായാമ മുറകൾക്ക് മേൽനോട്ടം വഹിച്ചത് ക്ലബ് ഫിറ്റ്നസ് കോച്ച് ഡേവിഡ് റിച്ചാർഡസണായിരുന്നു. ഹ്യൂം ഫോം ഇല്ലാത്തപ്പോൾ പോലും ടീം അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. വരുൺ പറഞ്ഞു.

ഹ്യൂമിനായി പല പദ്ധതികളും ക്ലബിന് ഉണ്ടായിരുന്നു എന്നും ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മാധ്യമമായ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വരുൺ ഈ അഭിപ്രായ പ്രകടനം നടത്തിയത്.