കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആറാം വിദേശ താരത്തിന്റെ സൈനിംഗ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബ്രസീലിയൻ താരത്തെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. അത് ക്ലബ് വ്യക്തമാക്കി. എന്നാൽ ഏതു താരമാണെന്ന് ക്ലബ് വ്യക്തമാക്കിയില്ല. പുതിയ ട്രാൻസ്ഫറുകളെ ബുധനാഴ്ചകളിൽ പ്രഖ്യാപിക്കുന്ന പതിവ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉള്ളത്. അത് തന്നെ ആകും ഇത്തവണയും.
ചെന്നൈയിൻ എഫ് സി താരമായിരുന്ന മെയിൽസൺ ആൽവേസ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ക്ലബ് ഈ വാർത്തയോട് പ്രതികരിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ അഞ്ച് വിദേശ താരങ്ങളെ സൈൻ ചെയ്തിട്ടുണ്ട്. മൗസ്തഫ, ആർക്കസ്, സിഡോഞ്ച, സുയിവർലൂൺ, ഒഗ്ബെചെ എന്നിവരെ ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വന്തമാക്കിയത്. നാളെ ബ്രസീലിയൻ കൂടെ എത്തുന്നതോടെ കേരളത്തിന്റെ വിദേശ സൈനിംഗുകൾ പൂർത്തിയാകും.