ഐ എസ് എൽ 2018-19 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ദുരിതം തുടരുന്നു. പുതിയ പരിശീലകൻ നെലോ വിൻഗാഡയുടെ കീഴിൽ ഇറങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആയില്ല. കൊച്ചിയിൽ വന്ന് കേരള ബ്ലാസ്റ്റേഴ്സിനെ 1-1 എന്ന സ്കോറിന് സമനിലയിൽ പിടിച്ച് എ ടി കെ മടങ്ങുന്നതാണ് ലീഗിൽ 13 മത്സരങ്ങ കഴിഞ്ഞപ്പോഴും വെറും ഒരു ജയം മാത്രമേ കേരളത്തിനുള്ളൂ.
താരതമ്യേന മെച്ചപ്പെട്ട പ്രകടനമായിരുന്നു നെലോ വിംഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. പക്ഷെ അത് മതിയായില്ല കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന്. ആദ്യ പകുതിയിൽ മുതൽ കളി ശൈലിയിലെ കേരള ബ്ലാസ്റ്റേഴ്സ് മാറ്റം കാണാൻ കഴിഞ്ഞിരുന്നു. പന്ത് കയ്യിൽ വെച്ച് കളിച്ചു എങ്കിലും ഫൈനൽ ബോളിന്റെ പിഴവ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ വലച്ചു.
ആദ്യ പകുതിയിലെ മികച്ച അവസരം ലഭിച്ചത് എ ടി കെയ്ക്ക് ആയിരുന്നു. എഡി ഗാർസിയയുടെ എഫേർട്ട് പക്ഷെ ധീരജ് ഗംഭീരമായി തടുത്തു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണങ്ങൾ അഴിച്ചു വിട്ടു. നിരവധി അവസരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ സൃഷ്ടിച്ചത്. പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല.
ആ സമയത്ത് ആണ് കളിയുടെ ഗതിക്ക് വിപരീതമായി എ ടി കെ സ്കോർ ചെയ്യുന്നത്. ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു എ ടി കെയുടെ ഗോൾ. അരങ്ങേറ്റക്കാരനായ എഡി ഗാർസിയ കേരള മതിലിന്റെ അടിയിലൂടെ ഫ്രീകിക്ക് എടുത്ത് കേരള ഡിഫൻസിനെ കാഴ്ചക്കാരാക്കി ഗോൾ നേടി. പക്ഷെ വളരെ കുറച്ച് നിമിഷങ്ങളെ ആ ഗോളിന് തിരിച്ചടി കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി വന്നുള്ളൂ.
പൊപ്ലാനികിന്റെ ഒരു ഗെഡർ കൊൽക്കത്ത ഡിഫൻഡർ ഗേഴ്സൺ വിയേരയുടെ ദേഹത്ത് തട്ടി വലയിലേക്ക് പതിച്ചു. കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില തന്നെ അതിലൂടെ ലഭിച്ചു. പക്ഷെ അതിനപ്പുറം പൊരുതി വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. 13 മത്സരങ്ങളിൽ നിന്ന് വെറും 10 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ലീഗിൽ എട്ടാമതാണ്.