വിജയത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ആരാധകർ. ഒരു വർഷത്തിൽ ഏറെ നീണ്ടു നിന്ന കാത്തിരിപ്പിന് ശേഷമായിരുന്നു കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം ജയിച്ചത്. ഈ സീസണിലെ ആദ്യ ഹോം വിജയം കാണാൻ ചുരുക്കം ആരാധകർ മാത്രം. കൃത്യമായി പറഞ്ഞാൽ ഈ സന്തോഷം ആഘോഷിക്കാൻ കാണികളായി ഗാലറിയിൽ ഉണ്ടായിരുന്നത് വെറും 3298 പേർ മാത്രമാണ്.
കഴിഞ്ഞ മത്സരത്തിൽ 4582 ഉണ്ടായിരുന്ന സ്ഥാനത്താണ് ഗാലറിയിൽ ഇരുന്നു ടീമിനെ സപ്പോർട്ട് ചെയ്യുന്ന ആരാധകരുടെ എണ്ണം ഇത്ര കണ്ടു കുറഞ്ഞത്. കൊച്ചിയെ മഞ്ഞക്കടൽ ആക്കിയിരുന്നു ആവേശമാണ് ഇപ്പോൾ മൂവായിരത്തിലേക്ക് ചുരുങ്ങിയത്. എഴുപത്തിനായിരത്തിൽ അധികം ആരാധകർ ബ്ലാസ്റ്റേഴ്സിനായി ആരവമുയർത്തിയിടത്തു നിന്നാണ് ഈ പതനം.
ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിനെ തുടർന്ന് നടത്തിയ സ്റ്റേഡിയം എംറ്റി ചലഞ്ചിന്റെ ബാക്കി പത്രമാണ് ഇപ്പോൾ സ്റ്റേഡിയത്തിൽ കാണുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചെന്നൈയിനെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് വമ്പൻ തിരിച്ചു വരവ് നടത്തിയത് ആരാധകരെ സ്റ്റേഡിയത്തിലേക്ക് തിരികെയെത്തിക്കുമെന്നു പ്രതീക്ഷിക്കാം.