കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ കളിക്കാൻ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് ക്ലബിന്റെ സ്പോർടിംഗ് ഡയറക്ടർ കരോലിസ്. ഡ്യൂറണ്ട് കപ്പിലെ പ്രകടനങ്ങളിൽ നിരാശ ഉണ്ട്. അതിനേക്കാൾ ഈ ടൂർണമെന്റിൽ പങ്കെടുത്തത് തെറ്റായ തീരുമാനം ആയിപ്പോയി എന്ന് താൻ കരുതുന്നു. ഡ്യൂറണ്ട് കപ്പ് ഫസ്റ്റ് ടീമിനായുള്ള മത്സരം അല്ല റിസേർവ്സ് ടീമിനെ ഒക്കെ അയക്കാൻ മാത്രമുള്ള ടൂർണമെന്റ് ആണ്. കരോലിസ് പറഞ്ഞു.
ഡ്യൂറണ്ട് കപ്പിൽ കളിച്ചത് സമയ നഷ്ടമായാണ് കണക്കാക്കുന്നത് എന്നും കരോലിസ് പറഞ്ഞു. ഇനി ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കണം എങ്കിൽ ടൂർണമെന്റ് അധികൃതർ കാര്യങ്ങൾ വലിയ രീതിയിൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും കരോലിസ് പറഞ്ഞു. തങ്ങളുടെ കാഴ്ചപ്പാടിൽ ഡ്യൂറണ്ട് കപ്പിൽ പങ്കെടുത്തത് നിരാശ മാത്രമാണ് നൽകിയത്. അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് പരിശീലനം നടത്താൻ പ്പോലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വിമർശനങ്ങൾ ഉണ്ടായിരുന്നു.