വിന്‍ഡീസിന്റെ തുടക്കത്തിലെ പ്രഹരത്തില്‍ ആടിയുലഞ്ഞ ന്യൂസിലാണ്ട് ബാറ്റിംഗ് നിരയ്ക്ക് കരുത്തേകി കെയിന്‍ വില്യംസണ്‍. താരത്തിന്റെ ശതകത്തിനൊപ്പം റോസ് ടെയിലറും(69) മികവ് പുലര്‍ത്തിയപ്പോള്‍ ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 291 റണ്‍സാണ് നേടിയത്. റണ്‍സ് ഒഴുകുമന്ന് പ്രതീക്ഷിച്ച പിച്ചില്‍ തുടക്കത്തിലേറ്റ ഇരട്ട പ്രഹരമാണ് ന്യൂസിലാണ്ടിന്റെ താളം തുടക്തെകത്റ്റിതില്‍ തെറ്റിച്ചത്. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
ഷെല്‍ഡണ്‍ കോട്രെലാണ് ന്യൂസിലാണ്ടിന് ദുരന്തം വിധിച്ചത്. ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കിയ ശേഷം അതേ ഓവറില്‍ കോളിന്‍ മണ്‍റോയെയും കോട്രെല്‍ മടക്കിയയ്ക്കുമ്പോള്‍ ഇരു ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 7/2 എന്ന നിലയില്‍ നിന്ന് 160 റണ്‍സ് രണ്ടാം വിക്കറ്റില്‍ വില്യംസണും-റോസ് ടെയിലറും കൂട്ടിചേര്‍ത്തിരുന്നു.
69 റണ്‍സ് നേടിയ റോസ് ടെയിലറെ ക്രിസ് ഗെയില്‍ ആണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ടോം ലാഥമിനെയും കെയിന്‍ വില്യംസണെയും ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കുകയായിരുന്നു. 41 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ജെയിംസ് നീഷവുമായി ചേര്‍ന്ന് നേടിയ വില്യംസണ്‍ 148 റണ്‍സ് നേടിയാണ് പുറത്തായത്.
ന്യൂസിലാണ്ട് അവസാന ഓവറുകളില്‍ നിര്‍ണ്ണായകമായ ബൗണ്ടറികള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 291 റണ്‍സ് നേടി. ജെയിംസ് നീഷം 28 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 6 പന്തില്‍ 16 റണ്‍സും മിച്ചല്‍ സാന്റനര്‍ 5 പന്തില്‍ 10 റണ്‍സും നേടി നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്.