64 മീറ്റര്‍ ദൂരം താണ്ടി കമൽപ്രീത് കൗറിന് നേരിട്ട് യോഗ്യത, സീമയ്ക്ക് നിരാശ

തന്റെ അവസാന ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗര്‍. രണ്ടാം ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ .3 ന് നഷ്ടപ്പെട്ടുവെങ്കിലും ഏറ്റവും മികച്ച 12 പേരിലൊരാളായ കമല്‍പ്രീത് കൗര്‍ ഡിസ്കസ് ത്രോ ഫൈനലിലേക്ക് കടക്കുമെന്ന നിലയിലാണ്, അവസാന ശ്രമത്തിൽ കൂടുതൽ മെച്ചപ്പെട്ട ത്രോയുമായി ഇന്ത്യന്‍ താരം രംഗത്തെത്തിയത്.

ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരിയായ താരം തന്റെ ആദ്യ ശ്രമത്തിൽ 60.29 മീറ്ററും രണ്ടാം ശ്രമത്തിൽ 63.97 മീറ്ററും എറിയുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 64 മീറ്റര്‍ എറിഞ്ഞ് നേരിട്ട് യോഗ്യത ഉറപ്പാക്കുവാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. അതേ സമയം ആദ്യ റൗണ്ടിൽ 6ാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.

ആദ്യ ശ്രമത്തിൽ 66.42 എറിഞ്ഞ അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആണ് യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനക്കാരി.

Exit mobile version