ഒരേയൊരു കാറ്റി! തുടർച്ചയായ മൂന്നാം തവണയും 800 മീറ്റർ ഫ്രീസ്റ്റൈൽ സ്വർണം അമേരിക്കൻ ഇതിഹാസത്തിന്

നീന്തൽ കുളത്തിലെ തന്റെ ഇതിഹാസ പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു കാറ്റി ലഡക്കി. 800 മീറ്റർ ഫ്രീസ്റ്റൈലിൽ തുടർച്ചയായ മൂന്നു ഒളിമ്പിക്‌സിൽ സ്വർണം നേടിയ കാറ്റി ചരിത്രം ആണ് സൃഷ്ടിച്ചത്. 800 മീറ്ററിൽ ആദ്യ 10 സമയവും തന്റെ പേരിലുള്ള കാറ്റി 8 മിനിറ്റ് 12.57 സെക്കന്റിൽ ആണ് 800 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയത്. സാക്ഷാൽ മൈക്കിൾ ഫെൽപ്‌സിനൊപ്പം കണക്കാക്കുന്ന കാറ്റി ടോക്കിയോയിൽ ഇത് വരെ നേടുന്ന നാലാം മെഡൽ ആണിത്.

1500 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയ കാറ്റിയെ 400 മീറ്ററിൽ മറികടന്നു ഞെട്ടിച്ച ഓസ്‌ട്രേലിയൻ താരം അരിയാർണ ടിറ്റമസ് ആണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. ടിറ്റമസും നേടുന്ന നാലാം മെഡൽ ആയിരുന്നു ടോക്കിയോയിൽ ഇത്. ഇറ്റാലിയൻ താരം സിമോണയാണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്. ഒളിമ്പിക്‌സിൽ ആകെയുള്ള സ്വർണ മെഡൽ നേട്ടം കാറ്റി ഇതോടെ 7 ആയി ഉയർത്തി.

Exit mobile version