കാലിസ് മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്നതിന് തുല്യം

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയി വാഴ്ത്തപ്പെടുകയും ചെയ്യുന്ന ജാക്ക്വസ് കാലിസിനെ മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്ന പാക്കേജ് എന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ ഡേവിഡ് വാര്‍ണറെയും കെയിന്‍ വില്യംസണെയും പങ്കെടുപ്പിച്ച പരിപാടിയിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ഷോയായ – വാര്‍ണേഴ്സ് കോര്‍ണറില്‍ ആണ് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റിലെ താരങ്ങളെ ഇരുവരും തിരഞ്ഞെടുത്തത്. ഡേവിഡ് വാര്‍ണര്‍ പഴയ കാല താരങ്ങളില്‍ ജാക്ക്വസ് കാലിസിനെ തിരഞ്ഞെടുത്ത ശേഷം ഒരു താരത്തെ മാത്രം തിരഞ്ഞെടുക്കുവാന്‍ പാടാണെന്ന് പറഞ്ഞു.

കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, രാഹുല്‍ ദ്രാവിഡ് ഇങ്ങനെ പല പേരുകളും മനസ്സിലേക്ക് കടന്ന് വരുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു. ബാറ്റിംഗില്‍ മികച്ച റെക്കോര്‍ഡും 300ലധികം വിക്കറ്റും 200 കാച്ചുകളും സ്വന്തമായിട്ടുള്ള താരമാണ് കാലിസ് എന്നും വാര്‍ണര്‍ പറഞ്ഞു.

വാര്‍ണറെയും എബിഡിയെ പോല പല മഹാരഥന്മാരുണ്ടെന്നാണ് കെയിന്‍ വില്യംസണ്‍ പറഞ്ഞത്, കൂടാതെ ജാക്ക്വസ് കാലിസ് മൂന്ന് താരങ്ങളുടെ സംയോജിത ഫലമാണെന്ന് വേണമെങ്കില്‍ പറയാമെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.